ശരിക്കും മുഖ്യമന്ത്രി, കേന്ദ്രധനമന്ത്രി നിര്‍മലസീതാരാമനെ ക്ഷണിച്ചു വരുത്തി പ്രഭാതഭക്ഷണം നല്കി ചര്‍ച്ച ചെയ്തതെന്താണ്? പ്രതിപക്ഷം ചോദ്യവും പരിഹാസവുമൊക്കെ കടുപ്പിച്ചിട്ടും ഇതുവരെ ആ ചോദ്യത്തിനു മാത്രം ഉത്തരമില്ല. അവരിട്ടാല്‍ ബര്‍മുഡയും ഞങ്ങളിട്ടാല്‍ വള്ളി ട്രൗസറുമാണോ എന്നു വരെ എന്‍.കെ.പ്രേമചന്ദ്രന് ചോദിച്ചു. പക്ഷേ മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ പോലും സി.പി.എമ്മില്‍ നിന്ന് ഒരാളും വന്നിട്ടില്ല. കൂടിക്കാഴ്ചയെ ആകെ പ്രതിരോധിച്ചത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. അതിനിടെ ഇന്ന് രാജ്യസഭയില്‍ കേരളവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചര്‍ച്ചയ്ക്കിടെ പെട്ടെന്ന് നോക്കുകൂലിയില്‍ കുത്തി കേരളത്തിലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് നിര്‍മല സീതാരാമന് പുതിയ ചര്‍ച്ചയ്ക്കും തുടക്കമിട്ടു. ശരിക്കും എന്താണീ സംഭവിക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കൂടിക്കാഴ്ചയുടെ നോക്കുകൂലിയോ?