മുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ സാമ്പത്തിക കുറ്റകൃത്യക്കേസില്‍ ഇ.ഡി കൂടി അരയും തലയും മുറുക്കി ഇറങ്ങുകയാണ്. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ഇ.ഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കുറ്റപത്രം പരിശോധിച്ച ശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യും. ദുരൂഹ ഇടപാടുകേസില്‍ എസ്.എഫ്.ഐ.ഒക്കും നടപടികള്‍ തുടരാം. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സിഎംആര്‍എല്‍ ഹര്‍ജി ഇന്നലെ ഡല്‍ഹി ഹൈക്കോടതി മാറ്റി. ചുരുക്കത്തില്‍ രണ്ട് കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുടെ അന്വേഷണ വലയത്തിനകത്ത് നില്‍ക്കുമ്പോള്‍ ‘കോടതിയില്‍ കാണാം’ എന്ന ലൈനിലാണ് മുഖ്യമന്ത്രി. ഈ പണമിടപാടിലെ ദുരൂഹ ചോദ്യങ്ങളില്‍ എല്ലാത്തിനും ഉത്തരം നല്‍കി എന്നാണ് പിണറായിയുടെ ലൈന്‍. കൗണ്ടര്‍ പോയിന്‍റ് ചോദിക്കുന്നു, ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് സാമാന്യബുദ്ധിയില്ലേ എന്ന് തിരിച്ച് ക്ഷുഭിതനായാല്‍ മതിയോ ?
ENGLISH SUMMARY:
The Enforcement Directorate (ED) is tightening its investigation into the financial crime case involving Kerala Chief Minister's daughter, Veena Vijayan. The ED has filed a petition in the Ernakulam Additional Sessions Court seeking a copy of the chargesheet submitted by the Serious Fraud Investigation Office (SFIO) in the Cochin Minerals and Rutile Ltd (CMRL) monthly payment case, in which Veena is an accused. After reviewing the chargesheet, the ED plans to question Veena Vijayan. Meanwhile, the SFIO will continue its proceedings in the dubious transaction case. The Delhi High Court has refused to stay the prosecution proceedings, rejecting CMRL's plea. In summary, as both central government agencies intensify their investigations, the Chief Minister maintains a stance of addressing the matter through legal channels, asserting that all questions regarding the financial transactions have been answered. However, when responding to media inquiries, he expressed frustration, questioning the rationale behind the repetitive questioning by journalists.