പാലക്കാട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന നൈപുണ്യവികസന ഡേ കെയര്‍ സെന്‍ററിന്‍റെ പേരിനെച്ചൊല്ലിയാണ് ഇപ്പോള്‍ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നത്. ആർ.എസ്.എസ് സ്ഥാപകന്‍ ഡോക്ടർ കെ.ബി. ഹെഡ്ഗേവാറിന്‍റെ പേര് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയുമാണ് ഇന്ന് ശക്തമായ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ നടന്നില്ല, ഉദ്ഘാടനചടങ്ങ് പക്ഷെ, പ്രതിഷേധത്തിനിടയിലും പൂര്‍ത്തിയാക്കി. ഹെഡ്ഗേവാറിന്‍റെ പേരില്‍ ഇങ്ങനെയൊരു കേന്ദ്രം ഇവിടെ തുടങ്ങില്ലെന്ന് അടിവരയിട്ട് പറയുകയാണ് പ്രതിഷേധക്കാര്‍. എന്നാല്‍ തങ്ങളാണ് ഭരിക്കുന്നതെങ്കില്‍ ഇതേ പേരില്‍ ഇവിടെ തന്നെ കേന്ദ്രം തുടങ്ങുമെന്ന് നഗരസഭയും നിലപാടെടുത്തിരിക്കുകയാണ്. കൗണ്ടര്‍പോയിന്‍റ് ചോദിക്കുന്നു. പേരിന് പിന്നിലെ അജണ്ടയെന്താണ്?