മകള്‍ വീണാ വിജയനും കമ്പനിയും സാമ്പത്തിക കുറ്റകൃത്യത്തില്‍ പ്രതിസ്ഥാനത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തില്‍ സമരം ശക്തമാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. വീണയെ പതിനൊന്നാം പ്രതിയാക്കിയുള്ള SFIO കുറ്റപത്രം സൂക്ഷ്മപരിശോധന കഴിഞ്ഞ് ശരിവച്ചു... എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. ഇനി വീണയ്ക്ക് ഉള്‍പ്പെടെ സമന്‍സ് പ്രതീക്ഷിക്കാം. അതേ നേരത്ത് ഈ കുറ്റപത്രം വച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അന്വേഷണം കടുപ്പിക്കാന്‍ ഇ.ഡിയും ഇറങ്ങുന്നു. കാര്യങ്ങള്‍ ഇവിടെ വരെ എത്തിയപ്പോള്‍ വീണയ്ക്കുള്ള രാഷ്ട്രീയ പിന്തുണയില്‍ LDFലും ചില ഭിന്നസ്വരങ്ങള്‍ ഉയരുകയാണ്. ഇന്നലെ വരെ നിരുപാധികം ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച സിപിഐ ഒടുവില്‍ ആ നിലപാട് അല്പം യുക്തിപരമായി തിരുത്തി. വീണയ്ക്ക് പിന്തുണയില്ല, ഇത് അവരുടെ കമ്പനിക്കാര്യം, ഇത് എല്‍ഡിഎഫിന്റെ കേസല്ല, എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ നീക്കം നടത്തിയാല്‍ പ്രതിരോധിക്കും എന്നായി ഇപ്പോള്‍ CPIയുടെ ലൈന്‍. കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– ഇത് ആരുടെ കേസ് ?
ENGLISH SUMMARY:
With Veena Vijayan and her company named in a financial crime, Youth Congress intensifies protest demanding the Chief Minister’s resignation. The SFIO chargesheet, which lists Veena as the 11th accused, has been verified after detailed scrutiny by the Ernakulam Additional Sessions Court. Summons can be expected soon for Veena and others. At the same time, the Enforcement Directorate is also stepping in, planning to escalate the investigation under the anti-money laundering law.
With matters reaching this stage, dissent is emerging within the LDF regarding political support for Veena. The CPI, which had until recently declared unconditional support for the Chief Minister, has now slightly revised its stance. CPI now states they do not support Veena personally, calling it her company's issue and not an LDF matter. However, they add that if central agencies target the Chief Minister with political motives, they will resist it. Counter Point now asks: Whose case is this really?