ഡൽഹി അതിരൂപതയുടെ ഓശാന ഞായർ ദിനത്തിലെ റോഡിലൂടെയുള്ള കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചു..പൊലീസ്. സുരക്ഷ പ്രശ്നമാണ് പ്രധാന കാരണം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും പറയുന്നു.. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഡല്‍ഹി കനത്ത ബന്ധവസിലും നിയന്ത്രണത്തിലുമാണ് എന്ന്.അതിന്‍റെ ഭാഗമാണ് ഈ നടപടി എന്ന്. അങ്ങനെ കാണാനാകില്ലെന്ന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും. ഡല്‍ഹി പൊലീസ് പറഞ്ഞ കാരണം അവിശ്വസിനീയമെന്നും ഹോളി ആഘോഷ നേരത്ത് ന്യൂനപക്ഷങ്ങളുടെ ആരാധാനാലയങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച സര്‍ക്കാരാണിതെന്നും എം.എ.ബേബി. മതസ്വാതന്ത്ര്യത്തിന്റെ ലംഘനമെന്ന് പിണറായി വിജയന്‍. ബിജെപിയുടെ ക്രൈസ്തവ സ്നേഹത്തിന്‍റെ പൊഴിമുഖം അഴിഞ്ഞെന്ന് ബിനോയ് വിശ്വം. സംഘപരിവാറിനായി പണിയെടുക്കുന്ന കാസയെപ്പോലുള്ളവര്‍ ഇത് കാണുന്നില്ലേയെന്ന് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് വക്താക്കള്‍. പൊലീസ് തീരുമാനം അംഗീകരിക്കുമ്പോഴും കടുത്ത ഞെട്ടലും, വേദനയും നിരാശയും ഉണ്ടെന്ന് ഡല്‍ഹി അതിരൂപത കാത്തലിക് അസോസിയേഷന്‍.
കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– ‘വഴി ’ മുടക്കിയതിന് പിന്നിലെന്ത് ?