ഡല്‍ഹിക്ക് സമീപം ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളി വിദ്യാര്ഥിനിെയ അടക്കം രണ്ടുപെണ്‍കുട്ടികളെയും കണ്ടെത്തി. പട്നയിലെ ഉള്‍ഗ്രാമത്തില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.
പട്നയിലെ ഉള്ഗ്രാമത്തിലെത്തിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ സംശയം തോന്നി തടഞ്ഞുവയ്ക്കുകയും ബന്ധുക്കളെ വിരമറിക്കുകയുമായിരുന്നു. ക്ഷീണിച്ചവശരായ നിലയിലാണ് പെണ്‍കുട്ടികള്‍ പട്നയിലെത്തിയത്. ഇന്ന് രാവിലെ തന്നെ പെണ്‍കുട്ടികള്‍ പട്നയ്ക്കു നമീപം ധനാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിപൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ൡഅന്വേഷണം ഇൗ പ്രദേശങ്ങളിലേയ്ക്ക് കേന്ദ്രീകരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം എട്ടുമണിയോടുകൂടിയാണ് സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ പോയ പെണ്‍കുട്ടികളെ കാണാതായത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇടപെടലിനെതുടര്‍ന്നാണ് അന്വേഷണം ശക്തമായത്.