ജനാധിപത്യഭരണത്തിന് വഴിമാറിയെങ്കിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തിനുള്ള ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപ്രശ്്നമുണ്ടാകുമെന്ന് തിരുവിതാംകൂറിന്റെ അവസാന രാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി. സ്വത്തുക്കളെല്ലാം ശ്രീപത്മനാഭന്റേതുമാത്രമാണ്. ക്ഷേത്രത്തിന്റെ ഒരുതരി മണ്ണുപോലും ആഗ്രഹിച്ചിട്ടില്ല. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ബായി രചിച്ച ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുതിയ പുസ്തകത്തിലാണ് തിരുവിതാംകൂര്‍ ചരിത്രത്തിലെ അറിയാത്ത ഏടുകള്‍. പുതിയ പുസ്തകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അവര്‍ മനോരമ ന്യൂസുമായി സംസാരിക്കുന്നു.