ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി നേടി മലയാളിയായ പതിമൂന്നുകാരൻ. വൈക്കം ചെമ്പ് സ്വദേശികളായ ഗിരിഷ്-ചിഞ്ചു ദമ്പതികളുടെ മകനായ ശ്രേയസ്സാണ് ഇൻഡ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. നാസ കൂടി പങ്കാളിയായ ക്യാമ്പയിനിലാണ് ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്
കോവിഡ് കാലത്ത് ഓൺലൈനായി നാസയുടെ ഇ - റിസർച്ച് ടീമിൽ അംഗത്വം. 2022 ൽ നാസയുടെ സിറ്റിസൺ സൈന്‍റിസ്റ്റ്. വൈക്കം ചെമ്പിന്‍റെ ശ്രേയസുയർത്തിയ ഈ ശ്രേയസ് ആള് ചില്ലറക്കാരനല്ല. നാസയുടെ മിൽക്കി വെ എക്സ്പോളർ ടീം അംഗമായി പ്രവർത്തിക്കുമ്പോഴായിരുന്നു ശ്രേയസ് രണ്ട് പുതിയ ഛിന്ന ഗ്രഹങ്ങളെ കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ ഓൺലൈൻ കാംപയിനിൽ ഫെബ്രുവരി 5 മുതൽ 29 വരെ നടത്തിയ റിസർച്ചിലാണ് ശ്രേയസ് ഈ നേട്ടം കൈവരിച്ചത്. ഇതോടെയാണ് ഇൻഡ്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി നേടിയത്.
നാസ കണ്ടു പിടിച്ച ഒരു നക്ഷത്രത്തിന് പേരിടാനുള്ള അവസരവും ഈ പതിമൂന്ന് കാരന് ലഭിച്ചു. ജി.എസ്. സി. ഷൈനി ഫൈവ് എയിറ്റ് വൺ വൺ നയൻ എന്ന് പേരുമിട്ടു. പേര് നൽകുകയും ചെയ്തു. ശ്രേയസിന്‍റെ നേട്ടം ഗിന്നസ് ബുക്കിലേക്കുള്ള പരിഗണയിലാണ്. പൊതുപ്രവർത്തകൻ കൂടിയായ ചെമ്പ് സ്വദേശി ഗിരീഷിന്‍റെയും ചിഞ്ചുവിന്‍റെയും മകനാണ് ശ്രേയസ്.
India's youngest discoverer of asteroids