TOPICS COVERED

ജനാധിപത്യ മതേതര പുരോഗമന മൂല്യങ്ങൾ മുറുകെ പിടിച്ചു പഠനവും അവകാശ സമരവും ഒരുപോലെ ഹൃദയത്തോട് ചേർത്ത് വിദ്യാർത്ഥികൾക്കായി മാതൃകാപരമായ പ്രവർത്തനം നടത്തേണ്ടവരാണ് വിദ്യാർത്ഥി സംഘടനകൾ.കാലം വരുത്തിയ മാറ്റങ്ങളിൽ ലക്ഷ്യം മറക്കുകയാണോ വിദ്യാർത്ഥി സംഘടനകൾ.കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ് എഫ് ഐ ഏരിയ സെക്രട്ടറി നവതേജ്  കോളേജ് പ്രിൻസിപ്പലിന് നൽകുന്ന മുന്നറിയിപ്പ് ഇതാണ്.

ഈ ഭാഷയിൽ ഈ സംസ്കാരത്തിൽ കൊലവിളി നടത്തുന്ന കുട്ടി നേതാവിൽ നിന്നും അണികൾ പഠിക്കേണ്ടതെന്താണ് ?ഇങ്ങനെ ഒരാളെ തിരുത്താതെ പിന്തുണയ്ക്കുന്ന സംഘടനാ നൽകുന്ന സന്ദേശം എന്താണ് ?ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.എന്നാൽ തങ്ങളുടെ  നേതാവിനെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ ക്രൂരമായി മർദിച്ചുവെന്നാണ് എസ് എഫ് ഐ നിലപാട് .അതിനിടയിലാണ് കാര്യവട്ടം ക്യാംപസിൽ കെ എസ് യു നേതാവിന് മർദ്ദനമേൽക്കുന്നതും നാടകീയ രംഗങ്ങൾ അരങ്ങേറിയതും ഇന്ന് നിയമസഭയിൽ വിഷയം ചർച്ചയായതും.

തിരുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെങ്കിലും എസ്‌ എഫ് ഐ തിരുത്തിയേ മതിയാകൂ എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇത് പ്രാകൃത ശൈലിയാണെന്നു പറഞ്ഞ    സി പി ഐ സംസ്ഥാന സെക്രട്ടറി തിരുത്തിയില്ലെങ്കിൽ എസ എഫ് ഐ ഇടതു പക്ഷത്തിനു ബാധ്യതയാകുമെന്നും മുന്നറിയിപ്പ് നൽകി.  ഈ പശ്ചാത്തലത്തിൽ ടോക്കിങ് പോയിന്റിൽ നമ്മൾ സംസാരിക്കുന്നു ...തിരുത്തേണ്ടത് തിരുത്തുമോ ? 

Talking point on sfi campus violence: