Talking_Point

രണ്ടുനാള്‍ നമ്മളിങ്ങനെ തിരയുകയായിരുന്നു,.. മൂന്നാം പക്കം ആ മാലിന്യച്ചുഴിയില്‍ നിന്ന് ജോയി ഉയര്‍ന്നു, സ്വയം കാട്ടിത്തന്നു, ജീവന്‍റെ അവസാനതുടിപ്പും എപ്പഴോ നിലച്ചുപോയ ആ ശരീരം ദുഃഖഭാരത്തോടെ നമ്മളേറ്റുവാങ്ങി. അന്ത്യയാത്രയൊരുക്കി, ഇപ്പോ, സ്വന്തം കൂരയ്ക്കപ്പുറമുള്ള കുഴിമാടത്തില്‍ നിത്യവിശ്രമത്തിലാണ് ജോയി.  .. ജനത്തോട് അടിസ്ഥാനപരമായി നിറവേറ്റേണ്ടത് ചെയ്യാതെ, നഗരമധ്യത്തില്‍ ഒരു മാലിന്യത്തോടിനെ അപകടച്ചുഴിയോടെ ഇക്കാലമത്രയും നിലനിര്‍ത്തിയവര്‍ക്ക് മാപ്പില്ല.  ദുരന്തമുഖത്തും ഉത്തരവാദിത്തെച്ചൊല്ലി കൊത്തിക്കീറാന്‍ മടിക്കാത്ത അവരെ ഈ ദിവസങ്ങളില്‍ നമ്മള്‍ കണ്ടു. കൈത്തോടോ കനാലോ കായലോ ആവട്ടെ, കണ്ണില്‍ കണുന്ന ജലസ്രോതസിലെല്ലാം മാലിന്യം തള്ളി, കൈ കഴുകുന്ന നമ്മളടങ്ങളുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമില്ലായ്മയും പൊറുക്കാനാകാത്തത് തന്നെ. ഒരറ്റ ചോദ്യമാണീ നേരത്തുള്ളത്. ജോയി ജീവിതം സമര്‍പ്പിച്ച്.. ആരെയൊക്കെ, എന്തൊക്കെ പഠിപ്പിച്ചു ?

 
Talking point on death of sanitation worker Joy Amayizhanchan canal: