തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരിക്കായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലാണ്. കുട്ടി എവിടെയെന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുട്ടി സഞ്ചരിച്ച വഴി സംബന്ധിച്ച് വ്യക്തത വരികയാണ്. കന്യാകുമാരിയില്‍നിന്ന് ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ കുട്ടി യാത്ര ചെയ്തെന്ന് സ്ഥിരീകരിച്ചതോടെ ഇനിയുള്ള അന്വേഷണം ചെന്നൈ കേന്ദ്രീകരിച്ചാണ്. തസ്മിതിനെ കാണാതായി 34 മണിക്കൂറാകുമ്പോള്‍ അന്വേഷണസംഘത്തിന്‍റെ നീക്കങ്ങളെന്താണ്?