വയനാട്ടിലെ ഉരുള്‍ ദുരന്ത ബാധിതരുടെ താല്‍കാലിക പുനരധിവാസം ഇഴയുകയാണ്. ക്യാംപുകളില്‍ ഇപ്പോഴും അഞ്ചൂറിലേറെപ്പേര്‍. പലര്‍ക്കും വാടകവീട് ഒരുക്കല്‍ നടപ്പായില്ല. കണ്ടെത്തിയ വീടുകളില്‍ തന്നെ ഒട്ടേറെ പ്രശനങ്ങഭള്‍. ചിലയിടത്ത് ദൂരക്കൂടുതല്‍, ചിലയിടത്ത് വാടക കൂടുതല്‍ അങ്ങനെ അങ്ങനെ.. പ്രശ്നങ്ങള്‍. അടിയന്തിര സഹായത്തുകായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപയും എല്ലാവര്‍ക്കും കിട്ടിയിട്ടില്ല. ദുരന്തത്തില്‍ സര്‍വ്വം നഷ്ടപ്പെട്ട മനുഷ്യരെ എല്ലാ വിധത്തിലും, ഒരു പരാതിയും പോലും കേള്‍പ്പിക്കാതെ ചേര്‍ത്ത് പിടിക്കുമെന്ന് പലയാവര്‍ത്തി പറഞ്ഞ സര്‍ക്കാര്‍ സംവിധാനം ഇഴയുകയാണോ ? പുത്തുമലയിലും കവളപ്പാറിയിലും അടക്കം, ദുരന്തഭൂമികളില്‍ നമ്മള്‍ മുന്‍പകണ്ട.. കുറവുകളിലേക്ക് തന്നെയോ.. പുഞ്ചരമട്ടത്തെയും മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും മനുഷ്യരെ തള്ളിവിടുന്നത് ?