TOPICS COVERED

തന്റെ ആഗ്രഹം പോലെ  ഇരുപത്തി ആറാം വയസിൽ ചാറ്റേർഡ് അക്കൗണ്ടന്റ് ആയി മാറിയ  ഒരു മിടുക്കി നാലുമാസത്തെ മാത്രം ഔദ്യോഗിക ജീവിതത്തിനൊടുവിൽ തൊഴിലിടത്തെ കനത്ത സമ്മർദം മൂലം കുഴഞ്ഞു വീണു മരിക്കുന്നു. ജോലിസമ്മര്‍ദ്ദം കാരണം മകള്‍ ജീവനൊടുക്കിയതില്‍ നിയമനടപടിക്കില്ലെന്ന് കുടുംബം. കമ്പനികളിലെ ജോലിസംസ്കാരം മാറണം. അതുമാത്രമാണ് ആവശ്യം. കമ്പനിക്കെതിരെ നിയമനടപടി തങ്ങളുടെ ലക്ഷ്യമല്ല. മകളുടെ അനുഭവം ആര്‍ക്കും ഇനി ഉണ്ടാകരുത്. കുറ്റക്കാര്‍ക്കെതിരെ നടപടിയും അന്വേഷണവും കമ്പനി ഉറപ്പുനല്‍കിയിട്ടില്ല. മരണദിവസം പോലും അന്നയ്ക്ക് വിശ്രമം ഇല്ലായിരുന്നു. അന്നും രാത്രിവൈകുംവരെ മകളുമായി ഭാര്യ സംസാരിച്ചിരുന്നു. മകളുടെ ദാരുണാനുഭവം പറഞ്ഞിട്ടും അധികൃതര്‍ അന്ന് പ്രതികരിച്ചില്ലെന്നും മരിച്ച അന്ന സെബാസ്റ്റ്യന്റെ പിതാവ് സിബി ജോസഫ് മനോരമ ന്യൂസിനോട് വിതുമ്പലോടെ പ്രതികരിച്ചു. തൊഴില്‍ അന്തരീക്ഷം അനാരോഗ്യകരമോ?; സമ്മര്‍ദം കൂടുന്നതെങ്ങനെ?

ENGLISH SUMMARY:

Talking point on Anna ey India employee death