നടി ഹണി റോസിനെതിരായ ലൈംഗികാതിക്രമക്കേസിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ഇനി അശ്ലീല പരാമര്‍ശം ആവര്‍ത്തിക്കില്ല എന്ന് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരിക്കുന്ന ഒരു വരി ഇങ്ങനെയാണ്. ഹണി റോസിന് അസാമാന്യമികവൊന്നുമില്ല, സ്വന്തം പ്രമോഷന്‍ കൊണ്ട് ആളെക്കൂട്ടുന്ന ആളാണ് ഹണി.. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പോലും സോഷ്യല്‍മീഡിയയിലെ അതേ വായ്ത്താരി ആവര്‍ത്തിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ബോബിക്കോ സോഷ്യല്‍ മീഡിയയില്‍ മറഞ്ഞിരുന്നു അശ്ലീലവും അധിക്ഷേപവും വാരിവിതറുന്ന മറ്റ് ബോബിമാര്‍ക്കോ മനോഭാവത്തില്‍ ഒരു മനംമാറ്റവുമില്ലേ?