TOPICS COVERED

നടി ഹണി റോസിന്റെ പരാതിയിലെടുത്ത ലൈംഗികാതിക്രമക്കേസിൽ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പക്ഷേ, തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന ബോബിയുടെ വാദങ്ങളെല്ലാം ഹൈക്കോടതി നിരാകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബോബി പറഞ്ഞ കാര്യങ്ങൾ വായിച്ചാൽ ഏതു മലയാളിക്കും അതിലെ ദ്വയാർഥം മനസിലാകുമെന്നും കോടതി വ്യക്തമാക്കുന്നു. ബോഡി ഷെയ്മിങ് ഒരുതരത്തിലും നമ്മുടെ സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിലുണ്ട്. ആറുദിവസത്തിന് ശേഷം പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ ജീവനക്കാരും ആരാധകരുമടക്കം ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ടോക്കിങ് പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. ബോചെ പഠിച്ചോ?

ENGLISH SUMMARY:

Talking point on boby chemmanur granted bail in sexual harassment case