അപവാദങ്ങള്‍ ഭയന്ന് മദ്യനിര്‍മാണശാല പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ്  ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കേരളത്തിലേക്ക് ഒഴുകുന്നത് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുടെ പ്ലാന്‍റില്‍നിന്നുള്ള സ്പിരിറ്റെന്ന് പറഞ്ഞ്  പ്രതിരോധം തീര്‍ക്കുന്ന സര്‍ക്കാരും പ്രതിപക്ഷ എതിര്‍പ്പില്‍ ദുരൂഹത സംശയിക്കുന്നു. പക്ഷേ അപ്പോഴും മദ്യനിര്‍മാണശാല പദ്ധതിയിലെ ചോദ്യങ്ങളും ആശങ്കകളും ബാക്കിയാണ്.  പ്രതിപക്ഷത്തിനു നേരെ ആരോപണം ഉന്നയിക്കുമ്പോഴും മന്ത്രിക്ക് സ്വന്തം മുന്നണിയിലുളളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ? പദ്ധതിക്കുളള ജലലഭ്യതയില്‍ മന്ത്രി നല്‍കിയ വിശദീകരണം എന്ത്രമാത്രം പ്രായോഗികമാണ്? ടോക്കിങ് പോയിന്‍റ് പരിശോധിക്കുന്നു.

ENGLISH SUMMARY:

Talking point on Brewery Project Controversy