എന്ത് വിവാദമുണ്ടായാലും തീരുമാനിച്ചത് തീരുമാനിച്ചത് തന്നെ, പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ട് തന്നെ എന്ന് മുഖ്യമന്തി ഇന്നലെ എല്‍ഡിഎഫ് യോഗത്തില്‍ കട്ടായം പറഞ്ഞു. അതോടെ, എതിര്‍പ്പും ആശങ്കയും വിഴുങ്ങി സിപിഐയും ആര്‍ജെഡിയും വാ മൂടിക്കെട്ടി. അതിന്‍മേല്‍ വാക്കും മറുവാക്കുമായി സര്‍ക്കാരും പ്രതിപക്ഷവും കൊമ്പ് കോര്‍ക്കുന്നതിനിടെ, ഇന്ന് പുതിയ വാര്‍ത്ത.. സംസ്ഥാനത്ത് ഇനി പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍, തദ്ദേശ സ്ഥാപന ലൈസന്‍സ് വേണ്ട, റജിസ്ട്രേഷന്‍ മതി..  കാറ്റഗറി ഒന്നിലെ വ്യവസായങ്ങള്‍ക്കാണ് ഈ ഇളവ്. ഇത് പാലക്കാട്ടെ മദ്യപ്ലാന്‍റിന് ബാധകമാകുമോ എന്ന ചോദ്യത്തോട് കൃത്യമായ മറുപടി പറയാതെ തദ്ദേശമന്ത്രി എം.ബി.രാജേഷ്, ഏറെ മുന്‍പ് ആലോചിച്ച പൊതുവായ തീരുമാനമാണെന്ന് മന്ത്രി പി.രാജീവ്, തങ്ങളുടെ എതിര്‍പ്പ് മറികടന്ന് മദ്യപ്ലാന്‍റ് കൊണ്ടുവരാനുള്ള വഴിവെട്ടുകയാണെന്ന് എലപ്പുള്ളി പഞ്ചായത്തും പ്രതിപക്ഷവും. ടോക്കിങ് പോയ്ന്‍റ് ചോദിക്കുന്നു– ചട്ടമാറ്റം ദുരൂഹമോ ?

ENGLISH SUMMARY:

Talking point on elappully panchayat brewery permission