കോണ്‍ഗ്രസില്‍ തരൂര്‍ തിര അത്രപെട്ടന്ന് അടങ്ങുന്ന ലക്ഷണില്ല. കരുതലോടെ, വാക്കു കുറിക്കി പ്രതികരിക്കുന്നു ചില നേതാക്കള്‍, എന്തേലും പറഞ്ഞാല്‍ കൂടിപ്പോകുമോ എന്ന പേടികൊണ്ടാണോ എന്നറിയില്ല.. ‘ നോ കമന്‍റ്സ്’ എന്ന് സ്വയം വാ മൂടുന്നു ചിലര്‍. അതിനിടയില്‍, തന്നെ എതിര്‍ക്കാന്‍ ഒരു മെയ്യായ കേരളത്തിലെ നേതൃ കൊമ്പന്‍മാരെ പ്രതിരോധിക്കാന്‍ ഘടകകക്ഷികളുടെ കൂട്ട് തേടുന്നു തരൂര്‍. സംഗതി ഗൗരവുമുള്ളത് എന്ന് മാത്രം പറഞ്ഞ് ലീഗ് ഈ വിവാദ വേദിയില്‍ കയറാതെ നില്‍ക്കുന്നു. തരൂരിനെ കടുത്ത വാക്കില്‍ തള്ളുന്നു ആര്‍.എസ്.പി./ തന്‍റെ സേവനം എവിടെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നാണ് തരൂരിന് ? മോഹഭംഗമുണ്ടായാല്‍ തരൂര്‍ ഏത് പാട് നോക്കും ?