നേതൃമാറ്റം വേണം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഏക അഭിപ്രായമാണെങ്കിലും പകരമാര് എന്ന ചോദ്യത്തിനുത്തരമായിട്ടില്ല. പേരുകള്‍ പലതു കേള്‍ക്കുന്നുണ്ട്. ഗ്രൂപ്പ് വേര് തിരഞ്ഞുപോയാല്‍, മിക്കവാറും ഒരിടത്തുതന്നെയെത്തും. അപ്പോ ഗ്രൂപ്പല്ല. പിന്നെന്താണ് മാനദണ്ഡം. സമവാക്യങ്ങളൊക്കെ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തന്നെയും അത് പാര്‍ട്ടിയുടെ താഴേത്തട്ടില്‍ വരെ സ്വീകാര്യമായിരിക്കണം എന്ന വെല്ലുവിളിയുമുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് ഇത്തവണ ജീവന്‍മരണ പോരാട്ടം കൂടിയായ സാഹചര്യത്തില്‍ ആര് നയിക്കും എന്ന ചോദ്യത്തിനുത്തരം വളരെ പ്രധാനമാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തലവര മാറ്റുമോ പുതിയ തലവന്‍?