മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. തിരക്കഥ ഒരുക്കുന്നതാകട്ടെ ഡെന്നീസ് ജോസഫും, ചിത്രം എഴുതി തുടങ്ങിയപ്പോള്‍ തന്നെ ഇരുവരും തീരുമാനിച്ചു നായകനൊപ്പം നില്‍ക്കുന്ന ഒരു വില്ലന്‍ വേണമെന്ന്. ചര്‍ച്ചകളില്‍ ആദ്യം വന്ന പേര് തിലകന്‍റെയായിരുന്നു. പക്ഷെ അതൊരു ടിപ്പിക്കല്‍ വില്ലന്‍ വേഷം ആകുമോ എന്ന് സംശയം, എന്നാ പിന്നെ പുതിയ ഒരാളെ പരീക്ഷിച്ചാലോ എന്ന് ആലോചന വരുന്നു, അങ്ങനെ നാടകങ്ങളില്‍ ശ്രദ്ധയനായ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഒരു ചേര്‍ത്തലകാരന്‍ രാജനെ പറ്റി കേള്‍ക്കുന്നു, വാഹനാപകടത്തിൽപ്പെട്ട് കാലിന് പരിക്കേറ്റ് നാടകം കളിക്കാനാകാതെ വിഷമിച്ചിരുന്ന അവസരത്തിലാണ് രാജനെത്തേടി ആ വിളിയെത്തുന്നത്. മുടന്തൻകാലുമായി വരുന്ന രാജനെ കണ്ട തമ്പി കണ്ണന്താനം ഉറപ്പിക്കുന്നു, ഇയാളാണ് എന്‍റെ സിനിമയിലെ വില്ലന്‍. അങ്ങനെ ബോംബെയിലെ അധോലോകനായകനായ പാലാക്കാരൻ കാർലോസ് അവിടെ പിറന്നു, പരുക്കൻ മുഖവും, കാത് തുളച്ചു കയറുന്ന ശബ്‌ദവും വിരിഞ്ഞ നെഞ്ചുമായി തിരശീലയിൽ കാര്‍ലോസ് വന്നപ്പോള്‍ പ്രേക്ഷകരും വിറച്ചു. പിന്നീടങ്ങോട്ട് ആ മനുഷ്യന്‍ വില്ലനായും സ്വഭാവ നടനായും കോമഡി കാട്ടിയും ഞെട്ടിച്ചു. ചേര്‍ത്തലയിലെ നാടകക്കാരന്‍ എസ് ജെ ദേവിന്‍റെയും കുട്ടിയമ്മയുടെയും മകന്‍ , പ്രേക്ഷകരുടെ പ്രിയപ്പെട്ട രാജന്‍ പി ദേവ്, സ്ക്രിന്‍ വന്നാല്‍ പിന്നെ ആ പ്രസന്‍സില്‍ നിറഞ്ഞ് നില്‍ക്കാന്‍ രാജന്‍ പി. ദേവിനോളം കഴിവുള്ള മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. ആ പരുക്കന്‍ മുഖം പലഭാവത്തില്‍ മാറി മറിയും, കാതുകളില്‍ തുളച്ചു കയറുന്ന ആ ശബ്ദം പല വേരിയേഷനില്‍ അമ്പരിപ്പിക്കും , മന്ത്രിയായും പൊലീസായും കട്ട വില്ലനിസത്തിന്‍റെ എക്സ്ട്രീം ലെവല്‍ ആ മനുഷ്യനിലൂടെ നമ്മള്‍ കണ്ടു, മലയാളവും കടന്ന് തമിഴിലും തെലുങ്കിലും കന്നഡയിലും പൊന്നും വിലയുള്ള വില്ലനായി രാജന്‍ പി. ദേവ് മാറി,