basil-life

തിയറ്ററിൽ നിറഞ്ഞോടുകയാണ് ആ സിനിമ. സിനിമയുടെ പ്രതികരണം കാണികളിൽ നിന്നറിയാൻ തിയറ്റർ വിസിറ്റിന് വന്നത് ചിത്രത്തിലെ പ്രധാന നായകൻ. സിനിമയുടെ എൻഡ് കാർഡ് എഴുതി കാണിക്കുന്ന സമയത്ത് കാണികളുടെ മുന്നിലേക്ക് വന്ന ആ ചെറുപ്പക്കാരനെ തിയറ്ററിലുണ്ടായിരുന്ന ജനം ഒന്നാകെ പൊതിയുകയാണ്. സിനിമ ഇഷ്ടമായോ എന്ന് നീട്ടിവിളിച്ച് ചോദിക്കുന്ന നായകന്‍. ആള്‍ക്കൂട്ടത്തിന്റെ ആരവമാണ് മറുപടി. അവര്‍ ആര്‍ത്തുവിളിക്കുന്നത് ഇങ്ങനെയാണ്: ഫാമിലി സ്റ്റാറെ... നിങ്ങൾ പൊളിയാണ്.. ആ വിളികേട്ട ചെറുപ്പക്കാരൻ തന്‍റെ ട്രെയ്ഡ് മാർക്ക് ചിരിയിൽ പറഞ്ഞു: ചേട്ടാ... ഞാൻ അങ്ങനെ സ്റ്റാറൊന്നുമല്ലാ. ശരിയാണ്. ആ ചെറുപ്പക്കാരൻ അമാനുഷികനായ ഒരു സൂപ്പർതാരമല്ല. മീശ പിരിച്ച് മാസ് കാട്ടുന്ന ഒരു ആക്ഷൻ താരവുമല്ല.  വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അവ എല്ലാം സൂപ്പർ ഹിറ്റാക്കി തീർത്ത നടൻ, 25ആം വയസിൽ ആദ്യ ചിത്രം സംവിധാനം ചെയ്ത് നൂറ് ദിവസം ഓടിച്ച, നാടൻ സൂപ്പർ ഹീറോയെ ഉണ്ടാക്കി നെറ്റ്ഫ്ലിക്സിനെ പോലും ഞെട്ടിച്ച സംവിധായകൻ, നമ്മളിലൊരാളായി,  മലയാളിയുടെ വീട്ടിലെ പയ്യനായി മാറിയ താരം, വയനാടുകാരൻ ബേസിൽ ജോസഫ്.

വിഡിയോ

 
ENGLISH SUMMARY:

Basil joseph life Numma Paranja Nadan