എന്‍ജിനീയറിങ്ങ് കഴിഞ്ഞ് ഇനിയെന്തെന്ന് ആലോചക്കുമ്പോഴാണ് സ്വകാര്യ ടെലികോം കമ്പനി ജോലിക്ക് വിളിക്കുന്നത്. ജോലിക്കിടെ തികച്ചും ആകസ്മികമായി ഗായകന്‍ എം ജി ശ്രീകുമാറിനെ പരിചയപ്പെടുന്നു. ഹരിഹരന്‍ തന്‍റെ പുതിയ ചിത്രത്തിന് നായകനെ തെടുന്നുണ്ടെന്നും ഒന്ന് ശ്രമിച്ചു നോക്കാനും നിര്‍ദേശിച്ചത് എംജി ശ്രീകുമാര്‍ . അങ്ങിനെ സിനിമാ സ്വപ്നങ്ങളൊന്നും ഇല്ലായിരുന്നിട്ടും ഒരു കൈ നോക്കാമെന്ന് ഉറപ്പിച്ചു. ഹരിഹരനെ നേരില്‍ കണ്ടു. എല്ലാം ഒരു നിയോഗമെന്നേ പറയേണ്ടു ഹരിഹരന്‍ തേടിക്കൊണ്ടിരുന്ന മുഖം ആ യുവാവില്‍ കണ്ടു. മയൂഖത്തിലൂടെ മലയാളത്തില്‍ പുതിയൊരു നായകന്‍ ജന്മമെടുത്തു. ചിത്രം അത്ര വിജയമായില്ലെങ്കിലും ആ യുവാവ് വിജയിച്ചു. ഒട്ടേറെ ചിത്രങ്ങില്‍ നായകനായും വില്ലനായും സഹതാരമായും കോമേഡിയനായും അയാള്‍ തിളങ്ങി. ഒടിടിയിൽ തുടർച്ചയായി ഹിറ്റുകൾ സമ്മാനിച്ചു. ജനപ്രിയ താരം എന്ന ലേബൽ ഇതിനോടകം സ്വന്തമാക്കിയ അയാള്‍ മറ്റാരുമല്ല , ചേർത്തല പാണാവളളി ഗോവിന്ദക്കുറുപ്പിന്‍റെയും ശോഭനയുടെയും മകൻ അനിരുദ്ധ് എന്ന സൈജു കുറുപ്പ്
വിഡിയോ