rayaan-dhanush

ധനുഷിന്‍റെ അന്‍പതാമത് ചിത്രമായ രായന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഇന്നലെയാണ് ചിത്രം തിയറ്റുകളിലെത്തിയത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനെത്തിയ ധനുഷിന്‍റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തിയറ്ററിലെത്തിയ ധനുഷിനെ ആരവങ്ങളോടും ആര്‍പ്പുവിളിയോടും കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ബാല്‍ക്കണിയില്‍ നിന്നാണ് താരം ആരാധകരെ അഭിസംബോധന ചെയ്തത്. ബാല്‍ക്കണിയിലെ താരത്തിനടുത്തേക്കെത്താന്‍ പലരും ശ്രമിക്കുന്നതും അവരെ മറ്റുള്ളവര്‍ തടയുന്നതും വിഡിയോയില്‍ കാണാം. 

സിനിമയിലെ എ.ആര്‍.റഹ്മാന്‍റെ പാട്ടുകളും ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ഇത്രയും കാലം തന്നെ പിന്തുണച്ച ആരാധകർക്കായുള്ള സമർപ്പണമാണ് തന്‍റെ 50–ാം സിനിമയെന്നാണ് താരം ചിത്രത്തിന്‍റെ ലോഞ്ചിൽ പറഞ്ഞത്.