വില്ലന്‍ വേഷങ്ങളോട് പൊതുവെ മടി കാണിക്കുന്ന നാഗാര്‍ജുന ശൈലിയാണ്  സിനിമാലോകത്തെ പ്രധാന ചര്‍ച്ച. രജനികാന്തിന്‍റെ വരാനിരിക്കുന്ന ചിത്രമായ 'കൂലി'യില്‍ പ്രതിനായകന്‍റെ റോള്‍ ചെയ്യാന്‍ സംവിധായകൻ ലോകേഷ് കനകരാജ് നാഗാര്‍ജുനയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം ആ അവസരം നിഷേധിക്കുകയായിരുന്നു. 

'തനി ഒരുവൻ' എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കായ  'ധ്രുവ'യിൽ അരവിന്ദ് സ്വാമിയുടെ വേഷം ചെയ്യാൻ സംവിധായകൻ സുരേന്ദർ റെഡ്ഡി നാഗാർജുനയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചിരുന്നു. ആരാധകര്‍ പോസിറ്റീവും ഊർജസ്വലവുമായ വേഷങ്ങളിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നതിനാലാണ് അത്തരം വേഷങ്ങളിൽ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായി സ്ഥിരതയുള്ളതിനാല്‍ പണത്തിനായി നെഗറ്റീവ് റോളുകള്‍ ചെയ്യേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 

നാഗാർജുനയുടേതായി അടുത്തിടെ പുറത്തിറങ്ങിയ 'നാ സാമി രംഗ' വലിയ വിജയമായിരുന്നു. കൂടാതെ 'ബംഗാർരാജു', 'സൊഗാഡെ ചിന്നി നയന' തുടങ്ങിയ അദ്ദേഹത്തിന്‍റെ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വിജയിച്ചിരുന്നു. 

ENGLISH SUMMARY:

Nagarjuna rejects Rajinikanth film