image:facebook.com/priyankachopra
സൂപ്പര്‍താരങ്ങള്‍ സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്രയാണെന്നത് എക്കാലവും ആരാധകരുടെ കൗതുകങ്ങളിലൊന്നായിരുന്നു. 100 കോടി രൂപ വരെ സൂപ്പര്‍താരങ്ങള്‍ പ്രതിഫലം വാങ്ങാറുണ്ടെന്ന വാര്‍ത്തകള്‍ അടുത്തയിടെ പുറത്തുവന്നു. എന്നാല്‍ നടിമാരുടെ പ്രതിഫലം പരമരഹസ്യമായി തുടര്‍ന്നിരുന്നു. ഇന്ത്യയില്‍ നടിമാര്‍ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം സിനിമയൊന്നിന് 30 കോടി രൂപയാണെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
image:facebook.com/priyankachopra
ദീപികയോ ആലിയയോ നമ്മുടെ നയന്‍താരയോ, കരീന കപൂറോ അല്ല ഈ വിലയേറിയ താരം. ആറുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് മാസ് എന്‍ട്രി നടത്തിയ പ്രിയങ്ക ചോപ്രയാണ് താരമൂല്യമേറിയ ആ നടി. രാജമൗലിയുടെ മഹേഷ്ബാബു നായകനാകുന്ന സിനിമയിലാണ് പ്രിയങ്ക സൂപ്പര്‍ നായികയായി എത്തുന്നത്. ദക്ഷിണേന്ത്യന്‍ സിനിമയിലേക്ക് രണ്ട് പതിറ്റാണ്ടിന് ശേഷമുമുള്ള മടങ്ങിവരവ് കൂടിയാണിത്. പ്രിയങ്ക വാങ്ങിയ 30 കോടി രൂപയെന്ന പ്രതിഫലം ഇന്ത്യന്‍ സിനിമയില്‍ ഒരു നടിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൂടിയാണ്.
പ്രതിഫലത്തുകയില്‍ ഒത്തുതീര്‍പ്പിന് പ്രിയങ്ക വഴങ്ങാതെ വന്നതോടെ നായികയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയെന്ന് ബോളിവുഡ് ഹംഗമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായല്ല താരം ഉയര്‍ന്ന പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോ ഷോ ആയ 'സിറ്റാഡലി'നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. ആറുമണിക്കൂര്‍ നേരമായിരുന്നു ഇതിന്‍റെ ദൈര്‍ഘ്യം. 30 കോടിയെന്ന കൂറ്റന്‍ പ്രതിഫലത്തോടെ ദീപിക 'കല്‍ക്കി'യ്ക്കായി വാങ്ങിയ 20 കോടിയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്. ആലിയ 15 കോടി വീതമാണ് സിനിമയ്ക്ക് വാങ്ങുന്നതെന്നും കരീന, കത്രീന, കിയാര, നയന്‍താര, സാമന്ത എന്നിവര്‍ 10 കോടി മുതല്‍ മുകളിലേക്ക് വാങ്ങുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
image:facebook.com/priyankachopra
2015 ല്‍ യുഎസിലേക്ക് താമസം മാറിയതിന് ശേഷം പ്രിയങ്ക ഇന്ത്യന്‍ സിനിമകളില്‍ നിന്ന് ഏറെക്കുറെ വിട്ടുനില്‍ക്കുകയായിരുന്നു. 2016 ല്‍ജയ് ഗംഗാജലില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം 2019 ല്‍ പുറത്തിറങ്ങിയ ദ് സ്കൈ ഈസ് പിങ്കിലാണ് പ്രിയങ്കയെ പിന്നീട് കണ്ടത്. അതേസമയം ഹോളിവുഡ് ചിത്രമായ 'വൈറ്റ് ടൈഗറി'ലും , 'ദ് മാട്രിക് റെസറക്ഷ'നിലും 'ലവ് എഗെയ്നി'ലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.