maharaja

2024 തുടക്കം മുതല്‍ മലയാളസിനിമകള്‍ പണം വാരിക്കൂട്ടുന്നത് കണ്ട് അന്തംവിട്ടുനിന്ന തമിഴ് സിനിമയ്ക്ക് ആശ്വാസമായി മേയ്, ജൂണ്‍ മാസങ്ങള്‍. ആദ്യത്തെ നാലുമാസം ഒരു ഹിറ്റ് പോലുമില്ലാതിരുന്ന തമിഴില്‍ ഹൊറര്‍–കോമഡി ചിത്രം അരണ്‍മനൈ 4 ആണ് ആദ്യം തിയറ്ററുകളില്‍ ആളെ എത്തിച്ചത്

maharaja-poster

. പിന്നാലെ സൂരിയും ശശികുമാറും ഉണ്ണി മുകുന്ദനും ഒന്നിച്ച ഗരുഡന്‍ ഹിറ്റായി. ഇപ്പോഴിതാ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രമായ ‘മഹാരാജ’ ഇതിനെയെല്ലാം പിന്തള്ളി മുന്നേറുന്നു. 

വെള്ളിയാഴ്ച റിലീസ് ചെയ്ത ‘മഹാരാജ’ അഞ്ചുദിവസം കൊണ്ട് 40 കോടി കലക്ഷന്‍ പിന്നിട്ടുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നുദിവസം കൊണ്ട് ചിത്രം നേടിയത് 32.6 കോടി രൂപയാണ്. ഈ വര്‍ഷം തമിഴിലെ ഏറ്റവും മികച്ച ഓപ്പണിങ് ആയിരുന്നു ഇത്.

vijayt

ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ‘മഹാരാജ’യ്ക്ക് ബക്രീദ് അവധി മികച്ച അവസരമായി. എട്ടുകോടി രൂപയാണ് അന്നത്തെ കലക്ഷന്‍. 

സിനിമയെക്കുറിച്ച് ആദ്യദിവസം തന്നെ മികച്ച അഭിപ്രായം രൂപപ്പെട്ടത് പിന്നീടുള്ള ദിവസങ്ങളില്‍ തിയറ്ററുകളിലേക്ക് കൂടുതല്‍ ആളെ എത്തിക്കുന്നതിന് സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

theatre-maharaja

ബോക്സ് ഓഫിസില്‍ വിജയ് സേതുപതിക്ക് ലഭിക്കുന്ന മികച്ച ഓപ്പണിങ് കൂടിയാണിത്. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായും ‘മഹാരാജ’ മാറിയേക്കാം. 

നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനുരാഗ് കശ്യപ്, മമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രമണ്യന്‍, അഭിരാമി, ഭാരതിരാജ തുടങ്ങിയവരാണ് മുഖ്യവേഷങ്ങളില്‍.

theatre-maharaja

നിഥിലന്‍ തന്നെയാണ് കഥയും തിരക്കഥയും. സംഗീതം അജനീഷ് ലോക്നാഥ്. ഒരു ബാര്‍ബറുടെ വീട്ടില്‍ നടക്കുന്ന മോഷണവും മോഷ്ടിക്കപ്പെട്ട ‘ലക്ഷ്മി’യെ വീണ്ടെടുക്കാനുള്ള അയാളുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.