‘ഗോട്ട്’ സിനിമയുടെ വിജയത്തില്‍ നടന്‍ വിജയ്‌യ്ക്ക് സ്വർണത്തിൽ തീർത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ച് നിർമാതാവ് ടി. ശിവ. ചിത്രത്തില്‍ വിജയ്‌യ്ക്കൊപ്പം നിര്‍മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.380 കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് 459 കോടിയാണ് ആഗോള കലക്‌ഷൻ.
ചിത്രം ഒടിടിയിൽ വന്നതോടെ തിയറ്റർ പ്രദർശനം പലയിടത്തും അവസാനിപ്പിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഏകദേശം 215 കോടി രൂപ നേടിയ ചിത്രം ലിയോയെ മറികടന്ന് ഈ വർഷം തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. 100 കോടി നേടുന്ന വിജയ്‌യുടെ എട്ടാമത്തെ ചിത്രമാണ് ‘ഗോട്ട്’.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏകദേശം 17 കോടിക്കാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.പ്രശാന്ത്, പ്രഭുദേവ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.