240 കോടി കളക്ഷനുമായി രജനികാന്തിന്റെ വേട്ടയ്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗം. റിലീസ് ചെയ്ത് നാലുദിവസം പിന്നിടുമ്പോള്‍ ലോകവ്യാപകമായി 240 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. 200 കോടി ക്ലബ് പിന്നിടുന്ന രജനികാന്തിന്റെ ഏഴാമത്തെ ചിത്രമാണ് വേട്ടയ്യന്‍. Also Read : ‘മഞ്ജു വാരിയര്‍...വാട്ട് എ ജെന്‍റില്‍ ലേഡി’; വാഴ്ത്തി രജനീകാന്ത്
ഇതോടെ 223 കോടി കളക്ഷന്‍ നേടിയ പേട്ട, 226 കോടി കളക്ഷന്‍ നേടിയ ദര്‍ബാര്‍ എന്നീ രജനി നായകനായ സിനിമകളെ മറികടക്കാന്‍ വേട്ടയ്യന് കഴിഞ്ഞു. 675 കോടി കളക്ഷന്‍ നേടിയ 2.0 ആണ് രജനിയുടെ സാമ്പത്തികമായി ഏറ്റവും ലാഭം നേടിയ ചിത്രം. 605 കോടി രൂപയായിരുന്നു ജയിലറിന്റെ കളക്ഷന്‍. കബാലി 295 കോടിയും എന്തിരന്‍ 290 കോടിയും നേടിയിരുന്നു.
എൻകൗണ്ടർ കൊലപാതകങ്ങളിലെ അനീതിയും വിദ്യാഭ്യാസം വ്യവസായമാകുന്നതിനെ കുറിച്ചുമാണ് 'വേട്ടയ്യൻ' ചർച്ച ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.