turbo-surya

വലിയ പ്രതീക്ഷയോടെ എത്തി ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ തിയറ്ററുകളില്‍ മോശം അഭിപ്രായം നേടിയിരിക്കുകയാണ് സൂര്യ ചിത്രം കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രം പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. കേരളത്തിൽ ചിത്രത്തിന് മമ്മൂട്ടി ചിത്രമായ ടർബോയുടെ ആദ്യ ദിന കളക്ഷനെ മറികടക്കാൻ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ വർഷം കേരള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും ടർബോയുടെ പേരിൽ തന്നെയാണ്.

6.15 കോടിയാണ് 'ടർബോ'യുടെ ഓപ്പണിങ് ഡേ കളക്ഷൻ. ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് കോടിക്ക് മുകളിൽ മാത്രമാണ് കങ്കുവയ്ക്ക് നേടാനായത് എന്നാണ് വാർത്തകൾ. വിജയ് ചിത്രമായ ദി ഗോട്ട് നേടിയ 5.80 കോടിയേയും മറികടക്കാൻ കങ്കുവയ്ക്ക് സാധിച്ചിട്ടില്ല. 

നേരത്തെ വിജയ്‌യുടെ ഗോട്ടിനും രജനി ചിത്രമായ വേട്ടയ്യനും കമൽ ഹാസൻ-ഷങ്കർ ചിത്രമായ ഇന്ത്യൻ 2 വിനും ടർബോയുടെ റെക്കോർഡിനെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ആഗോള ബോക്സ് ഓഫീസിൽ വലിയ ഓപ്പണിങ് ആണ് കങ്കുവയ്ക്ക് ലഭിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Kanguva fails to beat Turbo at kerala boxoffice, The opening day collection of 'Turbo' is 6.15 crores