മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ റെക്കോര്‍ഡ് തകർത്ത് ഈ വർഷം ആദ്യദിനം ഏറ്റവും ഉയർന്ന കലക്‌ഷൻ സ്വന്തമാക്കുന്ന ചിത്രമായി മാറി പുഷ്പ 2. 6.35 കോടിയാണ് പുഷ്പ 2 കേരളത്തിൽ നിന്നും വാരിയത്. 6.15 കോടിയായിരുന്നു ടർബോയുടെ കലക്‌ഷൻ. പുലർച്ചെ ആറ് മണി മുതൽ പുഷ്പ 2വിന്റെ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ലോകമാകമാനം 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ 500 സ്ക്രീനുകളിലാണ് എത്തിയത്. Read More : തിരക്കില്‍ പെട്ട് യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസ്; തിയറ്റര്‍ മനേജ്മെന്റിനെതിരെയും നടപടി
നേരത്തെ വിജയ് ചിത്രമായ ഗോട്ടിനും സൂര്യയുടെ കങ്കുവയ്ക്കും ടർബോയുടെ റെക്കോർഡ് തകർക്കാനായില്ലായിരുന്നു. 5.80 കോടിയായിരുന്നു വിജയ്‌യുടെ ഗോട്ട് ആദ്യദിനം കേരളത്തിൽ നിന്നും നേടിയത്. ഷാറുഖ് ഖാന്റെ ജവാനെ തകർത്ത് ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന ചിത്രമായും പുഷ്പ മാറി. 72 കോടിയാണ് ഹിന്ദി പതിപ്പ് വാരിയത്. ജവാന്റെ കലക്‌ഷൻ 65 കോടിയായിരുന്നു.
ഇന്ത്യയിൽ നിന്നു മാത്രം 175 കോടിയാണ് ബോക്സ്ഓഫിസ് കലക്‌ഷൻ. തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിന്നായി ആദ്യദിനം 50 കോടി നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായും പുഷ്പ 2 മാറി. ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.