ബോക്സ് ഓഫീസില്‍ കിതച്ച് ബാല സംവിധാനം ചെയ്ത ചിത്രം വണങ്കാന്‍. റിലീസ് ചെയ്ത് 11 ദിവസം പൂര്‍ത്തിയാവുമ്പോള്‍ 7.55 കോടിയാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിയത്. റിലീസ് ദിനത്തില്‍ ഏകദേശം ഒരു കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനവും മൂന്നാം ദിനവും ഒരു കോടി വീതം ചിത്രം നേടി. പിന്നീടുള്ള ഓരോ ദിവസവും ഒരു കോടി ഏറിയും കുറഞ്ഞുമാണ് വണങ്കാന്‍റെ കളക്ഷന്‍. 11–ാം ദിനം 0.17 കോടിയാണ് കളക്ഷന്‍.
ഷൂട്ട് പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്ത മഗ ഗജ രാജയുടെ കുതിപ്പും വണങ്കാനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചിത്രം 50 കോടിയിലേക്കുള്ള കുതിപ്പിലാണ്. അവധി ദിവസങ്ങളില്‍ പോലും വണങ്കാന്‍ കാണാന്‍ ആളില്ല. ഇങ്ങനെ പോയാല്‍ 12 കോടി പോലും ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ എത്തില്ല എന്നാണ് വിലയിരുത്തലുകള്‍.
അതേസമയം ആശ്വാസം കൊള്ളുകയാണ് സൂര്യ ആരാധകര്‍. സൂര്യ ആയിരുന്നു ചിത്രത്തില്‍ നായകനാവേണ്ടിയിരുന്നത്. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കങ്കുവയടെ വമ്പന്‍ പരാജയത്തിന് ശേഷം മറ്റൊരു പരാജയമാണ് ഇതിലൂടെ താരത്തില്‍ നിന്ന് ഒഴിവായത്.