പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം സിനിമ പ്രേമികള്‍ക്ക് ഒന്നാകെ വേദനയാണ്. സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളി. പ്രിയ ഭർത്താവ് ഇനി ഒപ്പമില്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ നന്ദനയ്ക്കായിട്ടില്ല. നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അടുത്തിടെ മനോജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ പ്രണയിച്ച് കൊതി തീരും മുൻപേ പ്രിയപ്പെട്ടവളെ തനിച്ചാക്കി മനോജ് യാത്രയായി.‘സാദുരിയാന്‍’ എന്ന തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഇരുവര്‍ക്കും ഇടയിലെ പ്രണയം സംഭവിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ നന്ദനയെ ആശ്വസിപ്പിക്കുന്ന സൂര്യയാണ്. മണിക്കൂറോളം താരം മനോജിന്‍റെ വീട്ടിലുണ്ടായിരുന്നു. സൂര്യയുമായി അടുത്ത സൗഹൃദമായിരുന്നു മനോജിന് ഉണ്ടായിരുന്നത്. തമിഴിലെ പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.
തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്. വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലാണ് സംവിധായകനായി അരങ്ങേറിയത്. മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രത്തില്‍ ഭാരതിരാജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.