empuraan-collection

ബോക്സ്ഓഫിസില്‍ ആദ്യദിനം ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രമായി സിനിമ മാറി. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കലക്‌ഷൻ തുക പുറത്തുവിട്ടിട്ടില്ല.

മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്തിരുന്നു. ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നികിന്റെ റിപ്പോർട്ട് പ്രകാരം മലയാളം പതിപ്പ് 19.45 കോടിയും തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായാണ് കണക്ക്.

empuraan-rahul

ഓവർസീസ് കലക്‌ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിങ് കലക്‌‌ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.

ENGLISH SUMMARY:

Empuraan has made history at the box office on its opening day. The film has become the highest-grossing Malayalam movie worldwide on its first day. The makers officially announced this milestone, though they have not disclosed the exact collection figures.