rajani-movie

രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടൈയ്യൻ’ സിനിമയുടെ പ്രിവ്യു വിഡിയോ റിലീസ് ചെയ്തു. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളി നടൻ സാബുമോൻ ആണ് സിനിമയിലെ മറ്റൊരു സർപ്രൈസ് കാസ്റ്റ്. പ്രിവ്യു വിഡിയോയിൽ സാബുമോന്റെ കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജനി ചിത്രം ജയിലറില്‍ വില്ലനായി വിനായകന്‍ എത്തിയിരുന്നു. . ജയ് ഭീം എന്ന ചിത്രത്തിനു േശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.