antony-varghese-movie

ആന്റണി പെപ്പെയുടെ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് അണിയറപ്രവർത്തകർ. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് എന്ന ചിത്രത്തിലെ ആന്റണി പെപ്പെയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വിട്ടത്. ആഷിക്ക് അബു എന്ന ബോക്സർ ആയാണ് താരം പുതിയ ചിത്രത്തിലെത്തുന്നത്.

‘ദാവീദ്: ഒരു പോരാളിയുടെ കഥ ആഷിക്ക് അബുവിന്റെ ലോകത്തേക്ക് സ്വാഗതം. ഓരോ സംഘട്ടനവും മാസ്റ്റർപീസ് ആണ്, അതു ചെയ്യുന്നവൻ കലാകാരനും. ഇതാ ഞങ്ങളുടെ ആദ്യ പഞ്ച്,’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചു. ബോക്സിങ് ഗ്ലൗ ധരിച്ച് റിങ്ങിൽ നിൽക്കുന്ന ആന്റണി പെപ്പെയാണ് പോസ്റ്ററിലുള്ളത്.

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. 

ENGLISH SUMMARY:

First look poster of Antony Varghese’s actioner ‘Daveed’ is out