പൃഥ്വിരാജ്- മോഹന്‍ലാല്‍ ചത്രം എമ്പുരാന്‍റെ ഓരോ അപ്ഡേറ്റും ആരാധകര്‍ക്ക് സര്‍പ്രൈസായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്ഡേറ്റുകളും ക്യാരക്ടര്‍ പോസ്റ്റുകളും പുറത്തുവരുമ്പോള്‍ ആരാധകരുടെ ആവേശവും വര്‍ധിക്കുന്നു. ആവേശത്തിന് ആക്കം കൂട്ടി ഒന്നാമന്‍ ഖുറേഷി അബ്രാമിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ പങ്കുവെച്ച വിഡിയോയില്‍ വമ്പന്‍ സര്‍പ്രൈസ് പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ മൂന്നാംഭാഗത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമാണ് താരം നടത്തിയിരിക്കുന്നത്. ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്‍റെ മുഴുവന്‍ കഥ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ മൂന്നാം ഭാഗവും കാണേണ്ടിവരും. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്‍റെ അവസാനത്തില്‍ മൂന്നാംഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാന്‍ സാധിക്കും എന്നാണ് ലാലേട്ടന്‍ പറഞ്ഞത്.
'ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം ആ സിനിമയുടെ അവസാനഘട്ടത്തില്‍ അയാള്‍ക്ക് മറ്റൊരു പേരുണ്ടെന്നും അയാള്‍ ഭരിക്കുന്ന മറ്റൊരു ലോകമുണ്ടെന്നും വെളിപ്പെടുത്തി. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഖുറേഷി അബ്രാം എന്ന ആ കഥാപാത്രവും അയാളുടെ ലോകവുമാണ് നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. എങ്ങനെ ഖുറേഷി അബ്രഹാം അയാളുടെ പ്രശ്നങ്ങളും കേരളം അഭിമുഖികരിക്കുന്ന ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതാണ് ഈ സിനിമ. ഖുറേഷി അബ്രഹാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്‍റെ മുഴുവന്‍ കഥ നിങ്ങള്‍ക്ക് അറിയണമെങ്കില്‍ മൂന്നാം ഭാഗവും കാണേണ്ടിവരും. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന്‍റെ അവസാനത്തില്‍ മൂന്നാംഭാഗത്തിലേക്കുള്ള ലീഡ് കൂടി കാണാന്‍ സാധിക്കും.
എന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായാണ് എമ്പുരാനെ കണക്കാക്കുന്നത്. അതിന്‍റെ രണ്ടാം ഭാഗം കൂടുതല്‍ ശ്രദ്ധയോടും വലുപ്പത്തിലും ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കുന്ന അഭിനേതാക്കളും ലൊക്കേഷനുമൊക്കെ അത്രയും പ്രാധാന്യം കൊടുത്താണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന സംവിധായകന്‍റെ വളരെ ശ്രദ്ധേയമായ ചിത്രമായിരിക്കും ഇത്. എമ്പുരാന് വേണ്ടി നമുക്ക് കാത്തിരിക്കാം. ഖുറേഷി അബ്രഹാം ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക്. ഒന്നാം ഭാഗത്തില്‍ സ്റ്റീഫന്‍ പറഞ്ഞത് പോലെ ചെകുത്താന്‍റെ സ്വന്തം നാട്ടിലേക്ക് എങ്ങനെ തിരിച്ചുവരുന്നു എന്നതാണ് ഈ സിനിമ. ആ വരവിനായി കാത്തിരിക്കു. ഞാനും കാത്തിരിക്കുകയാണ്. മാര്‍ച്ച് 27ന് എമ്പുരാന്‍'- മോഹന്‍ലാലിന്‍റെ വാക്കുകള്‍.
എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറഞ്ഞെങ്കിൽ ‘എമ്പുരാനി’ൽ ഖുറേഷി അബ്രാമിന്റെ ലോകത്തേക്കാണ് പ്രേക്ഷരെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.