ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുബൈയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാരവാനിലേക്ക് സാറ കയറിപ്പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടൊണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.
നീല നിറത്തിലുളള മിനി ഗൗണ്‍ അണിഞ്ഞ് കൂടെയുളളവര്‍ക്കൊപ്പം കാരവാനിനടുത്തേക്ക് നടന്നുപോകുന്ന സാറയെയാണ് വിഡിയോയില്‍ കാണുന്നത്. ചുറ്റിനും കാമറകണ്ണുകള്‍ സാറയുടെ ചിത്രവും പകര്‍ത്തുന്നുണ്ട്. തനിക്ക് ചുറ്റുമുളളവരെ നോക്കി സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് സാറ കാരവാനിലേക്ക് കയറിപ്പോകുന്നത്. വിഡിയോ വൈറലായതോടെ സച്ചിന്‍റെ മകളുടെ ബോളിവുഡ് അരങ്ങേറ്റം സോഷ്യലിടത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുളള താരം കൂടിയാണ് സാറ തെന്‍ഡുല്‍ക്കര്‍. ഇന്‍സ്റ്റഗ്രാമില്‍ 6.8 മില്യണ്‍ ആരാധകരുണ്ട് സാറയ്ക്ക്. ഫാഷന്‍ ലോകത്ത് സജീവമായ സാറയുടെ ബോളിവുഡ് അരങ്ങേറ്റം ആര്‍ക്കൊപ്പം എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഈ വാര്‍ത്തകളോടെ തന്‍റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകളോടോ സാറയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.