Image Credit: Instagram

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ പേര് വെളിപ്പെടുത്തി ബോളിവുഡിലെ സൂപ്പര്‍ കപ്പിള്‍സ്. ദീപാവലി ദിനത്തിലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍ബീര്‍ സിങും മകളുടെ പേരും ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചത്. ദുവാ പദുകോൺ സിങ് എന്നാണ് താരദമ്പതികള്‍ മകൾക്ക് പേര് നൽകിയിരിക്കുന്നത്. പേര് വെളിപ്പെടുത്തിയിരിക്കുന്ന പോസ്റ്റിനൊപ്പം മകളുടെ കാലുകളുടെ ചിത്രവും താരദമ്പതികള്‍ പങ്കുവച്ചു. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ആശംസളുമായി ആരാധകരെത്തി. 

ദീപിക പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: 

മകള്‍ക്ക് ദുവാ എന്ന് പേരിടാനുളള കാരണവും ദീപിക പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുവ എന്നാല്‍ പ്രാര്‍ഥന എന്നാണര്‍ഥം. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുളള ഉത്തരമാണ് അവള്‍ എന്നും ദീപിക കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നുവെന്നുമാണ് ചിത്രത്തിനൊപ്പം ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. സെപ്തംബര്‍ 8നാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഗര്‍ഭകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റതാരമാണ് ദീപിക പദുക്കോണ്‍. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ദീപികയും വാടകഗര്‍ഭമാണ് തിരഞ്ഞെടുക്കുക എന്നൊക്കെയുളള അഭ്യൂഹങ്ങളും സൈബറിടത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ തന്‍റെ നിറവയര്‍ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക മറുപടി നല്‍കിയത്. 

ENGLISH SUMMARY:

Deepika Padukone and Ranveer Singh Share First Photo Of Their Daughter