Image Credit: Facebook

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. 

കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്യുന്നത്. സെപ്റ്റംബര്‍ 20-നാണ് ചിത്രം തിയറ്ററുകളിലെത്തുക. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

ENGLISH SUMMARY:

Kadha Innuvare teaser out now