mohanlal-sathyan

Image Credit: Facebook

വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി ഒരുങ്ങുന്നു. ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ സ്ഥിരീകരിച്ചു. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സത്യന്‍ അന്തിക്കാട് പങ്കുവച്ചത്. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ് എന്നു പറഞ്ഞുകൊണ്ടാണ് ചിത്രത്തിലെ നായികയെ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഒപ്പം ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെയും സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തി. 

ഐശ്വര്യ ലക്ഷ്മിയാണ് ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിന്‍റെ നായികയായെത്തുന്നത്. ഒപ്പം ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സംഗീതയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരു ചിത്രമെത്തുന്നത്. എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. 

സത്യന്‍ അന്തിക്കാട് പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം: