TOPICS COVERED

അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ആനന്ദ് ശ്രീബാല സിനിമയുടെ ടീസർ എത്തി. ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ വിനയന്‍റെ മകനും നടനുമായ വിഷ്ണു വിനയ് ആണ്. നടി സംഗീത, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ് തുടങ്ങി ഒട്ടേറെപേർ ചിത്രത്തിൽ അഭിനയിക്കുന്നു. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം പ്രിയ വേണു, നീതാ പിന്റോ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അഭിലാഷ് പിള്ളയാണ് രചന.

ENGLISH SUMMARY:

New malayalam movie Anand Sreebala's teaser released.