pallotti-90s-kids-poster

TOPICS COVERED

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം പല്ലൊട്ടി നയന്‍റീസ് കിഡ്സിന് ക്ലീൻ 'യു' സര്‍ട്ടിഫിക്കറ്റ്. തൊണ്ണൂറ് കാലഘട്ടത്തിലെ കുട്ടികളുടെ ഓർമകളും സൗഹൃദവും പ്രമേയമാകുന്ന ചിത്രം ഒക്ടോബർ 25 ന് തിയറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രം ബാംഗ്ലൂർ ഇന്‍റര്‍ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ജിതിൻ രാജാണ് സംവിധാനം. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരെ കൂടാതെ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ജിതിൻ രാജിന്‍റെ തന്നെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസനാണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈൻ: ബാദുഷ. ആർട്ട് ഡയയറക്ടർ: ബംഗ്ലാൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിജിത്ത്. ശബ്ദ രൂപകൽപ്പന: ശങ്കരൻ എഎസ്, കെസി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം: വിഷ്ണു സുജാതൻ. ചമയം: നരസിംഹ സ്വാമി. വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം: നിദാദ് കെ എൻ. കാസ്റ്റിങ് ഡയറക്ടർഛ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല: കിഷോർ ബാബു.

ENGLISH SUMMARY:

Film Pallotti 90's Kids has received a clean 'U' certificate and will hit theaters on October 25.