empuran-trailer-released

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്നലെ അര്‍ധരാത്രിയിലാണ് അപ്രതീക്ഷിതമായി ട്രെയിലര്‍ ഇറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 1.08ന് ട്രെയിലര്‍ പുറത്തിറങ്ങുമെന്നായിരുന്നു വിവരം. അര്‍ധരാത്രിയാണ് ട്രെയിലര്‍ ഇറങ്ങിയതെങ്കിലും ഇതിനോടകം പത്ത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. കമന്റ് ബോക്സില്‍ ട്രെയിലറിനെ പുകഴ്ത്തികൊണ്ടുള്ള ആരാധകരുടെ അഭിനന്ദന പ്രവാഹവമാണ്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1:08ന് ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയില്‍ ചർച്ച ആരംഭിച്ചിരുന്നു. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികളുമായി ആളുകൾ എത്തി. എന്നാല്‍ പിന്നാലെ ചിത്രം അര്‍ധരാത്രി തന്നെ പുറത്തിറക്കുകയായിരുന്നു. നിലവില്‍ 15 ലക്ഷം കടന്നു യൂട്യൂബില്‍ ട്രെയിലര്‍ കണ്ടവരുടെ എണ്ണം.

2019ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു.  എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.

ENGLISH SUMMARY:

The much-awaited trailer of Mohanlal’s Empuraan was unexpectedly released at midnight on Aashirvad Cinemas’ YouTube channel, instead of the announced time of 1:08 PM. The trailer has already crossed 15 million views, with fans flooding the comment section with praise. Empuraan, the sequel to the 2019 blockbuster Lucifer, is scripted by Murali Gopy and is set for a grand theatrical release on March 27. The film will be released in Malayalam, Tamil, Telugu, Hindi, and Kannada.