nayanthara-chimbu

 

നയൻതാര തെന്നിന്ത്യയിലെ സൂപ്പർ താരമാണ്. നയൻതാര ചിമ്പു പ്രണയം ഒരു കാലത്ത് മാധ്യമങ്ങളിലെ വലിയ വാർത്തയായിരുന്നു. എന്നാൽ ഇടയ്ക്ക് ഇവരുടെ പ്രണയം വേർപിരിഞ്ഞു. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തായതാണ് പ്രണയം തകരാൻ കാരണം. ഇവരുടെ പ്രണയകാലത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുകയാണ് സംവിധായകൻ നന്ദു. 

 

‘ഞാന്‍ നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യം നിരാശ ജനിപ്പിക്കുന്നു. എന്നാല്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ അതു സത്യമാണ്.  ഒരുതരത്തിൽ എല്ലാ സംവിധായകരും അങ്ങനെയാണ്. കാരണം  എല്ലാ സിനിമകളിലും സംവിധായകന്‍ ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരുന്നു.’–നന്ദു പറഞ്ഞു. ചിമ്പുവിനെ നായകനാക്കി കെട്ടവൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഇപ്പോൾ നന്ദു.

 

ചിമ്പുവിന്റെ സംവിധാനത്തിലൊരുങ്ങിയ വല്ലവൻ സിനിമയുടെ സഹസംവിധായകനായിരുന്നു നന്ദു.. നയൻതാര ഇപ്പോൾ യുവ സംവിധായകൻ വിഘ്നേഷ് ശിവനുമനായി പ്രണയത്തിലാണ്. മാധ്യമങ്ങളുടെ മുന്നിൽ ‍വളരെ കുറച്ച് മാത്രം പ്രത്യക്ഷപ്പെടുന്ന നടിയാണ് നയൻതാര. സത്യൻഅന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര നായികയാകുന്നത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ നയൻസിന്റെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള വളർച്ച വളരെ വേഗത്തിലായിരുന്നു. ചിമ്പുവിന് ശേഷം നയൻ താര പ്രഭുദേവ പ്രണയവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.