മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് മേനക. ശങ്കർ-മേനക ജോടികളായിരുന്നു ഒരുകാലത്ത് മലയാള സിനിമയെ നയിച്ചത്. പണ്ടൊക്കെ എപ്പോഴും പൊതുവേദികളിൽ പോകുമ്പോള്‍ ശങ്കർ എവിടെ എന്നു പലരും ചോദിക്കുമായിരുന്നെന്നു മേനക പറയുന്നു. തനിക്കു മാത്രമല്ല ശങ്കറിനും ഇതുപോലുള്ള അനുഭവം ഉണ്ടായിരുന്നുവെന്നും മേനക മനസുതുറക്കുന്നു. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലാണ് മേനക തന്റെ പൂർവകാല സിനിമാ അനുഭവങ്ങൾ പങ്കുവച്ചത്.

 

തനിക്കു വന്നിരുന്ന പ്രണയലേഖനങ്ങളിൽ ഏറെയും ശങ്കറിനെക്കുറിച്ചുള്ളതായിരുന്നു. അന്നു ഞാൻ സുരേഷ് കുമാറിനെ വിവാഹം കഴിക്കുകയാണെന്ന് പ്രചരിച്ച സമയമായിരുന്നു. സുരേഷ് കുമാറിനോട് ഒഴിഞ്ഞു മാറാൻ പറയണം, ശങ്കറിനെ വിവാഹം കഴിച്ചാൽ മതിയെന്നു പറയുന്ന എഴുത്തുകളായിരുന്നു ഏറെയും, ശങ്കറും സുരേഷ് കുമാറും ചേർന്നിരുന്നാണ് ഇവ വായിച്ചിരുന്നതെന്നും മേനക പറയുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ആദ്യമായി സുരേഷ് കുമാറിനെ കാണുന്നത്. അന്ന് ശങ്കറാണ് ഇതെന്റെ ക്ലോസ് ഫ്രണ്ടാണ് എന്നു പറഞ്ഞു പരിചയപ്പെടുത്തുന്നതെന്നും മേനക പറഞ്ഞു.