ഷാജിപ്പാപ്പനും കൂട്ടുകാരും ഇപ്പോൾ യുവാക്കളുടെ ഹരമാണ്. എവിടെ നോക്കിയാലൂം ഷാജിപ്പാപ്പൻ സ്റ്റൈൽ. ഷാജിപാപ്പനായി എത്തിയ സാക്ഷാൽ ജയസൂര്യക്ക് ഒരു സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് ഒരു ആരാധകൻ. സമ്മാനം എന്താണെന്നോ? കോഴി മുട്ട തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഭംഗിയായി ഷാജിപാപ്പന്റെ ചിത്രം വരച്ചിരിക്കുന്നു. 

സുരാജ് കുമാർ വടക്കാഞ്ചേരി എന്ന ആരാധകനാണ് കോഴിമുട്ട തോടിനകത്ത് ചിത്രം വരച്ചത്. തനിക്ക് ലഭിച്ച സമ്മാനം ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തത്. ചിത്രം കണ്ട് അമ്പരന്ന ജയസൂര്യ, 'ശരിക്കും ഞെട്ടിച്ചു, നന്ദി സുരാജ് കുമാർ വടക്കാഞ്ചേരി'എന്ന കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തത്