മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികള്‍ കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടി നാളെയോ മറ്റന്നോളോ ജോയിന്‍ ചെയ്യും. അതിനുമുന്‍പേ ചിത്രത്തിലെ നായകന്‍ ഡെറിക് അബ്രഹാമിന്റെ രൂപം ചിത്രകാരന്‍റെ ഭാവനയില്‍ എത്തിയതാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. സാനി യാസ് എന്ന ചിത്രകാരന്‍റെ ഭാവനയിലാണ് കഥാപാത്രം വിരിഞ്ഞത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിലാണ് ഡെറിക് ഈ ചിത്രത്തില്‍. സിനിമാ പ്രവര്‍ത്തകര്‍ അടക്കം ചിത്രം ഷെയര്‍ ചെയ്തെങ്കിലും ഇതുതന്നെയാണോ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ആരാധകര്‍ ലുക്ക് കണ്ട് ആവേശത്തിലായെങ്കിലും ചിത്രത്തില്‍ നിന്നിറങ്ങി അവരുടെ മമ്മൂക്ക സെറ്റില്‍ അവതരിക്കാതെ ഈ ആകാംക്ഷക്ക് വിരാമമില്ല.


ഷാജി പാടൂര്‍ ആണ് സംവിധാനം. ഹനീഫ് അദേനി തരക്കഥയും നിര്‍വഹിക്കും. ജോബി ജോര്‍ജ് ആണ് നിര്‍മാതാവ്.