fahad-fazil

 

മഞ്ഞിൽ പൊതിഞ്ഞ് ഫഹദിന്റെ പുതിയ പാട്ടെത്തി. മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിന്റെ  വിഡിയോ ഗാനത്തിനാണ് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ഫഹദും ചിത്രത്തിലെ നായികയായ മംമ്ത മോഹന്‍ദാസും കാടിന്റെ മനോഹര ദൃശ്യങ്ങളും സസ്പെന്‍സുമാണ് ഗാന രംഗത്തില്‍ കാണിക്കുന്നത്.

 

ഗാനത്തിലെ വീഡിയോ ദൃശങ്ങൾക്കാണ് പ്രേക്ഷകരുടെ അഭിനന്ദനം. പാട്ട് വ്യത്യസ്തമായ സംഗീതത്തിലും ശബ്ദത്തിലുമാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് വിശാല്‍ ഭരദ്വാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിബി തോട്ടുപുറവും നാവിസ് സേവ്യറുമാണ് ചിത്രം നിര്‍മിക്കുന്നത്. വേണു തന്നെ കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം കെ.യു മോഹനനാണ്.