shaji-pappan-mundu



സിനിമകളിലെ താരങ്ങളുടെ വസ്ത്രങ്ങൾ പെട്ടെന്ന് ഹിറ്റാകാറുണ്ട്. അങ്ങനൊന്നാണ് ആട് 2 വിലെ ഷാജിപാപ്പന്റെ മുണ്ട്. കടകളിലെങ്ങും കറുപ്പും ചുവപ്പും കലർന്ന ഡബിൾ സൈഡ് മുണ്ടാണ് ഇപ്പോൾ താരം. ആട് 2 സിനിമ പോലെ പാപ്പന്റെ മുണ്ടും പ്രേക്ഷകർ ഏറ്റെടുത്തു. 


ഇപ്പോഴിതാ പാപ്പൻ സ്റ്റൈൽ അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുന്നു. മെട്രിക്സ് എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോെറൻസ് ഫിഷ്ബേൺ ആണ് പാപ്പൻ സ്റ്റൈൽ ഹോളിവുഡില്‍ എത്തിച്ചത്. ജയസൂര്യ തന്നെ ചിത്രം ഫേസ്ബുക്കിൽ ഷെയർചെയ്തു. ഷാജിപാപ്പൻ സ്റ്റൈൽ‌ ഹോളിവുഡിലുമെത്തി എന്ന തലക്കെട്ടോടെയാണ് ജയസൂര്യ വാർത്ത പങ്കുവച്ചിരിക്കുന്നത്. 
ഷാജിപാപ്പന്റെ മുണ്ടുടുത്തല്ല, പകരം നീളൻ കുർത്തയുടെ ഇരുവശത്തും ചുവപ്പും കറുപ്പും വേഷത്തിലാണ് ലോറെൻസ് എത്തിയത്. 75 ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങിനാണ് ലോറെൻസ് ഷാജിപാപ്പൻ സ്റ്റൈലിൽ എത്തിയത്.