വിക്രം നായകനാകുന്ന സ്കെച്ച് സിനിമയുടെ പ്രമോഷനായി കൊച്ചിയിലെത്തിയ നടി തമന്നയ്ക്കു ആരാധകരുടെ കൂക്കുവിളി. മോശം കമന്റുകളും ബഹളവും സഹിക്കാനാകാതെ തമന്ന ക്ഷോഭത്തോടെ പ്രതികരിക്കുന്നതും വിഡിയോയിൽ കാണാം. ചിയാൻ വിക്രമും നടിയുടെ കൂടെയുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷജീവനക്കാർ പാടുപെടുന്നുണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാൻ വിക്രമും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊച്ചിയിലെ  ഒരു മാളിലായിരുന്നു സംഭവം നടന്നത്.